3,000 ട്രാക്ടർ; ഓടിച്ചെത്തി സ്ത്രീകൾ; തടയാതെ പൊലീസ്; ഇത് വെറും റിഹേഴ്സൽ

tractor-rally-new
SHARE

ദേശീയ പതാക കെട്ടിവെച്ച മൂവായിരത്തോളം ട്രാക്ടറുകൾ, ഇവയിൽ മിക്കതും ഓടിച്ചത് സ്ത്രീകൾ.വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേർന്നു.43 ദിവസം പിന്നിട്ട കർഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം പൊലീസ് തടഞ്ഞില്ല. ആയിരക്കണക്കിന് കർഷകർ അണിനിരന്ന പ്രതിഷേധ റാലി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലാണ് ഇന്നലെ നടന്നത്. ഇതോടെ കർഷകസമരം കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പ് കേന്ദ്രസർക്കാരിന് സംഘടനകൾ നൽകുന്നു.

ഡൽഹി അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലും രാജസ്ഥാൻ – ഹരിയാന അതിർത്തിയിലെ ഷാജഹാൻപുരിലും ഹരിയാനയിലെ പൽവലിലുമായിരുന്നു റാലി.   വിവാദ കൃഷി നിയമങ്ങൾ സംബന്ധിച്ച് കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാം ചർച്ച വിജ്ഞാൻ ഭവനിൽ ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കും. നിയമങ്ങൾ പിൻവലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കിൽ, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്. 

കേരളത്തിൽ നിന്നുൾപ്പെടെ പരമാവധി കർഷകരെ വരുംദിവസങ്ങളിൽ ഡൽഹി അതിർത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കർഷകർ 25നു ഡൽഹിയിലേക്കു കടക്കും.

MORE IN INDIA
SHOW MORE
Loading...
Loading...