പക്ഷിപ്പനി ഉണ്ടായത് മോദി പക്ഷിക്ക് തീറ്റ കൊടുത്തതുകൊണ്ട്: എസ്.പി നേതാവ്

modi-feeding-peacock
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി പക്ഷികൾക്ക് തീറ്റ കൊടുത്തതുകൊണ്ടാണ് രാജ്യത്ത് പക്ഷിപ്പനി വന്നതെന്ന് സമാജ്‍വാദി പാർട്ടി നേതാവ് ഐ.പി.സിങ്ങ്. മോദി മയിലിനെ തീറ്റുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് ഐപി സിങ്ങിന്റെ ട്വീറ്റ്. 

''ഈ മനുഷ്യനെ എന്താണ് ചെയ്യേണ്ടത്?. പാവം പക്ഷികൾക്ക് തീറ്റ കൊടുത്തു. പിന്നാലെ പാവം മനുഷ്യരെ ബാധിച്ച് പക്ഷിപ്പനിയെത്തി'', സിങ്ങ് ട്വീറ്റ് ചെയ്തു. 

പക്ഷിപ്പനിയെ കേന്ദ്രസർക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും ഐ.പി.സിങ്ങ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 

5N8 വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് രോഗം പടര്‍ത്തുന്നത്. ഈ വൈറസ് നിലവില്‍ മനുഷ്യരിലേക്ക് പടരില്ലെന്നാണ് കണ്ടെത്തല്‍ എന്നാല്‍ ജനിതകമാറ്റമുണ്ടായാല്‍ രോഗം മനുഷ്യരിലേക്കും എത്തും. ഇത് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലും പരിശോധനകള്‍ തുടരുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...