ഉപേക്ഷിക്കാൻ വയ്യ; ഒരേ മണ്ഡപത്തിൽ 2 കാമുകിമാരെ വിവാഹം ചെയ്ത് യുവാവ്

chandu-maurya
SHARE

ഒരേ മണ്ഡപത്തിൽ കാമുകിമാരായ രണ്ട് പെൺകുട്ടികൾക്ക് താലി ചാർത്തി യുവാവ്. ഛത്തീസ്ഗ‍ഡിലാണ് സംഭവം. വീട്ടുകാരും നാട്ടുകാരും നോക്കി നിൽക്കെയാണ് എല്ലാവിധ ചടങ്ങുകളോടും കൂടി രണ്ട് പേരെ യുവാവ് വിവാഹം ചെയ്തത്. ചന്തു മൗര്യ എന്ന 24–കാരനാണ് തന്റെ കാമുകിമാരായ രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തത്. ജനുവരി 5–നാണ് അപൂർവ വിവാഹം നടന്നത്. രണ്ട് പേരും എന്നെ സ്നേഹിക്കുന്നു, അതിനാൽ രണ്ട് പേരെയും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അവരെ ഉപേക്ഷിക്കാൻ സാധിക്കില്ല. എക്കാലവും ഇരുവരും എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ചന്തു തന്റെ വിവാഹത്തെക്കുറിച്ച് ഒരു മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണിത്. 

വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ പോയപ്പോഴാണ് 21–കാരിയായ സുന്ദരി കശ്യപിനെ ചന്തു കാണുന്നത്. അവിടെവച്ച് അവർ പ്രണയത്തിലാകുകയായിരുന്നു. ഒരു വർഷത്തിന് ശേഷം ഒരു വിവാഹ വേദിയിൽ വച്ച് ഹസീന ബാഗലിനെ ചന്തു കണ്ടതോടെ കഥ മാറി. ഹസീനയെയും ചന്തുവിന് ഇഷ്ടമായി. ഇരുവരും പ്രണയത്തിലുമായി. ഇരുവരെയും ചന്തു കാര്യങ്ങൾ ധരിപ്പിച്ചു. രണ്ടുപേരെയും വിവാഹം കഴിക്കാൻ പെൺകുട്ടികൾ സമ്മതിച്ചു. മൂന്ന് പേരും ചന്തുവിന്റെ വീട്ടിൽ ഒരുമിച്ച് താമസവും തുടങ്ങിയിരുന്നു. ഹസീനയുടെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തെങ്കിലും സുന്ദരിയുടെ വീട്ടുകാർ എത്തിയില്ല എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...