റേഷൻ കിറ്റ് സ്ത്രീധനം കിട്ടിയതില്‍ നിന്നല്ല; ഇത് നെറികെട്ട രാഷ്ട്രീയം: കമൽഹാസന്‍

kamal-kit
SHARE

റേഷന്‍ കിറ്റിന്റെ പേരില്‍ പ്രചാരണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് നടനും‌ മക്കള്‍ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ രംഗത്ത്. പൊങ്കലിന് 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതുപയോഗിച്ച് സംസ്ഥാനത്ത് പാര്‍ട്ടിക്കാര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് ആര്‍ക്കും സ്ത്രീധനം കിട്ടിയ ഇനത്തിൽ നിന്നല്ലെന്നും റേഷന്റെ പേരിൽ പ്രചാരണം നടത്തുന്നത് ആഭാസമാണെന്നും തുറന്നടിച്ചാണ് കമല്‍ഹാസന്‍ എത്തിയത്.

'അമ്മായി അച്ഛന്റെ വീട്ടിൽ പൊങ്കൽ പലഹാരം വാങ്ങാൻ  സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷൻ കടയിൽ നിന്ന് സാധനം വിതരണം ചെയ്യുന്നത്. തങ്ങളുടെ പണമാണ് അതിന് ഉപയോഗിക്കുന്നത് എന്ന രീതിയിൽ ഭരണകക്ഷികൾ പരസ്യം നടത്തുന്നത് ആഭാസമാണ്. ഹൈക്കോടതി വിലക്കിയിട്ട് പോലും റേഷൻ കടയുടെ പേരിൽ പ്രചാരണം തുടരുന്നത് നെറികെട്ട രാഷ്ട്രീയമാണ്. കുറുക്കന്റെ ബുദ്ധി ഉപേക്ഷിക്കൂ'. കമൽഹാസന്റെ ട്വീറ്റ് ഇങ്ങനെ.

കേരളത്തിലടക്കം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് കമല്‍ഹാസന്‍റെ ട്വീറ്റില്‍ നടക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...