രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാനെത്തി; രത്തൻ ടാറ്റയ്ക്ക് അഭിനന്ദനം

ratantata-06
ചിത്രം ; ട്വിറ്റർ
SHARE

രോഗബാധിതനായി വീട്ടിൽ കഴിയുന്ന മുൻ ജീവനക്കാരനെ കാണാൻ നേരിട്ടെത്തി രത്തൻ ടാറ്റ. കോവിഡ് പ്രതിസന്ധിക്കിടയിലും ജീവനക്കാരനോട് രത്തൻടാറ്റ പ്രകടിപ്പിച്ച സ്നേഹം മാതൃകയാക്കേണ്ടതാണെന്ന് സമൂഹ മാധ്യമങ്ങൾ പറയുന്നു. 

ജീവനക്കാരന്റെ സുഹൃത്താണ് കൂടിക്കാഴ്ചയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. മുംബൈയിൽ നിന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂനെയിലെത്തിയത്. രോഗബാധിതനായതിനെ തുടർന്ന് രണ്ട് വർഷമായി വീടിനുള്ളിൽ തന്നെ കഴിയുന്നയാളെയാണ് രത്തൻ ടാറ്റനേരിട്ടെത്തി കണ്ടത്.

മാധ്യമങ്ങളും സുരക്ഷാ ജീവനക്കാരുമില്ലാതെ പഴയ ജീവനക്കാരനെ കാണാനെത്തിയത് മാതൃകയാക്കേണ്ടതുണ്ടെന്നും ചിത്രം പങ്കുവച്ച് യോഗേഷ് പറയുന്നു. പണം സമ്പാദിക്കുന്നതിൽ മാത്രമല്ല, നല്ല മനുഷ്യനായിരിക്കുക എന്നതിലാണ് കാര്യമെന്നും യോഗേഷ് കുറിപ്പിൽ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...