ആവര്‍ത്തിക്കുന്ന പെണ്‍നിലവിളി; ‘യുപിയിൽ എന്ത് സ്ത്രീ സുരക്ഷ?’; യോഗിക്കെതിരെ പ്രിയങ്ക

yogipriyanka
SHARE

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീ‌സിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിർഭയ പോലെ  ബദാവുനിൽ നടന്ന കൂട്ടബലാത്സംഗക്കേസിന് കാരണം പൊലീസിന്റെ അശ്രദ്ധയാണെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാര്‍ പരാജയമാണെന്നും പ്രിയങ്ക ആഞ്ഞടിച്ചു.

ബദൂനിൽ പോലീസ് പരാതിക്കാരന്റെ വാക്കുകൾ കേട്ടില്ല, പോലീസ് ഉദ്യോഗസ്ഥൻ സംഭവസ്ഥലം പോലും സന്ദർശിച്ചിട്ടില്ല. യുപി സർക്കാർ സ്ത്രീ സുരക്ഷാ വിഷയത്തിൽ ശക്തമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഹത്രാസ് കേസിലെ പോലെ തന്നെ സർക്കാർ തുടക്കത്തിൽ തന്നെ പരാതിക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചില്ലെന്നും സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെന്നും പ്രിയങ്ക വിമർശിച്ചു. 

അതേസമയം, കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല വിഷയം മാനവികതയെ ലജ്ജിപ്പിക്കുന്നതാണെന്ന് നിലപാടെടുത്തു. ‘ആദിത്യനാഥ് സർക്കാർ എപ്പോൾ ഉണരും? നിർഭയ പോലുള്ള എത്ര കേസുകൾ കൂടി നടക്കും. എന്നും അദ്ദേഹം വിമര്‍ശിച്ചു. സംഭവസ്ഥലത്ത് പോയി വിവരങ്ങൾ അന്വേഷിക്കാനും കുടുംബത്തെയും പോലീസിനെയും കാണാനും കൃത്യമായ നടപടിയെടുക്കാനും  തീരുമാനമായതായി ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ പറഞ്ഞു,

കഴിഞ്ഞ ദിവസമാണ് ക്ഷേത്ര ദർശനത്തിനായി പോയ സ്ത്രീയെ രാത്രി പ്രതികൾ വീടിന് മുൻപിൽ തള്ളിയത്. തുടർന്ന നടന്ന അന്വേഷ‌ണത്തിൽ കൂട്ടബലാത്സംഗക്കേസിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. കേസിൽ മഹാന്ത് ബാബ സത്യനാരായണൻ,  വെദ്രം, ഡ്രൈവർ ജസ്പാൽ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

MORE IN INDIA
SHOW MORE
Loading...
Loading...