കിസാൻ കല്ല്യാൺ പദ്ധതി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും: യോഗി

yogi-adithyanath
SHARE

കർഷകർക്ക് വേണ്ടി പുതിയ പദ്ധതിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കിസാൻ കല്ല്യാൺ പദ്ധതി കർഷകർക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി ഇരുപത്തിരണ്ടിനുള്ളിൽ കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കാൻ പദ്ധതി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. സർക്കാർ ഉറപ്പ് നൽകിയത് പോലെ 825 പ്രദേശങ്ങളില്‍ കർഷകരുടെ ഉന്നമനത്തിന് പദ്ധതി രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവാദ കാർഷിക ബില്ലിന്റെ ഗുണങ്ങളെ കുറിച്ചും പദ്ധതിയെ കുറിച്ച് നൽകിയ ട്വീറ്റിൽ പരാമർശിച്ചിട്ടുണ്ട്. കിസാൻ കല്ല്യാൺ യോജനയിലൂടെ കർഷകർക്ക് വേണ്ട എല്ലാം നടപ്പിലാക്കാണമെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരെ അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...