ലൈവിൽ കഴുത്ത് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ജീവൻ രക്ഷിച്ച് ഫെയ്സ്ബുക്ക്

FACEBOOK-DATA/
SHARE

ഫെയ്സ്ബുക്ക് ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ സാഹസികമായി രക്ഷപെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. പൊലീസും ഫെയ്സ്ബുക്ക് ടീമും സമയോചിതമായി നടത്തിയ ഇടപെടലാണ് ജ്ഞാനേശ്വർ പാട്ടിലെന്ന 23കാരന്റെ ജീവൻ രക്ഷിച്ചത്. സുഹൃത്തുക്കള്‍ വഞ്ചിച്ചുവെന്ന തോന്നൽ ശക്തമായതോടെ മദ്യലഹരിയിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

മൂർച്ചയേറിയ ആയുധം കൊണ്ട് സ്വന്തം കഴുത്ത് പലതവണ മുറിക്കുന്ന ആൾ  ഫെയ്സ്ബുക് ലൈവിൽ എത്തിയ വിവരം അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്ന് ഫെയ്സ്ബുക് അധികൃതർ മുംബൈ പൊലീസിന്റെ സൈബർ സെല്ലിൽ‌  വിളിച്ച് അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ മുംബൈയിൽ നിന്ന് 323 കിലോമീറ്റർ അകലെ ധുലെയിലാണു ജ്ഞാനേശ്വർ പാട്ടീൽ താമസിക്കുന്നതെന്നു കണ്ടെത്തി. രാത്രി ഒൻപതോടെ ഫ്ലാറ്റിൽ എത്തിയ പൊലീസ് രക്തം വാർന്നു ബോധരഹിതനായി കിടന്നയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തുവെന്നും  നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...