എസ്.പി.ബിയുടെ ഓര്‍മയ്ക്കായി കൂറ്റന്‍ ചോക്ലേറ്റ് പ്രതിമ

spb23
SHARE

അനശ്വര ഗായകന്‍ എസ്.പി.ബാലസുബ്രണ്യത്തിന്റെ ഓര്‍മയ്ക്കായി കൂറ്റന്‍ ചോക്ലേറ്റ് പ്രതിമ ഒരുങ്ങുന്നു. പുതുച്ചേരി മിഷന്‍ തെരുവിലെ ബേക്കറിയിലാണു എസ്.പി.ബിയുടെ പൂര്‍ണകായ  പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്.

എസ്.പി.ബാലസുബ്രണ്യത്തിന്റെ പാട്ടുപോലെ മാധുര്യമേറിയ ഒരോര്‍മ.സാധാരണ പ്രതിമയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതുച്ചേരിയിലെ മിഷന്‍ തെരുവില്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലുള്ള  മൊക്കും പിടിച്ചു വേദിയില്‍ നില്‍ക്കുന്ന എസ്.പി. ബാലസുബ്രണ്യത്തിന്റെ പ്രതിമ. നിര്‍മാണം പൂര്‍ണമായിട്ടും വിവിധ തരം ചോക്ലേറ്റുകള്‍ കൊണ്ടാണ്.  നേരത്തെ എ.പി.ജെ.അബ്ദുള്‍ കലാം, സച്ചിന്‍ തെണ്ടുല്‍ക്കര്‍ , രജനികാന്ത് തുടങ്ങിയവരെ ചോക്ലേറ്റില്‍ കൊത്തിയ ഷെഫ് രാജേന്ദ്രനാണ് എസ്.പി.ബി പ്രതിമയ്ക്കും പിറകില്‍339 കിലോ തൂക്കവും 5.8 അടി ഉയരവുമുള്ള  പ്രതിമ ആറു ദിവസും ഏഴുമണിക്കൂറുമെടുത്താണു നിര്‍മ്മിച്ചത്. അവസാന മിനുക്കു പണികള്‍ കൂടി പൂര്‍ത്തിയാക്കി അടുത്ത മാസം മൂന്നിന്, പൊതുജനത്തിനു കാണുന്നതിനായി  പ്രതിമ തുറന്നുകൊടുക്കും. 

MORE IN INDIA
SHOW MORE
Loading...
Loading...