വായുമലിനീകരണം മൂലം രാജ്യത്തിന് നഷ്ടം രണ്ടരലക്ഷം കോടി; ഞെട്ടിച്ച് റിപ്പോർട്ട്

air-pollution
SHARE

വായുമലിനീകരണത്തിലൂടെ രാജ്യത്തിന് സാമ്പത്തികമായും ഏറെ നഷ്ടം നേരിടേണ്ടി വന്നുവെന്ന് സർവേ റിപ്പോർട്ടുകൾ. വായുമലിനീകരണം കാരണമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും മൂലം സംഭവിച്ച സാമ്പത്തികനഷ്ടം രണ്ടര ലക്ഷം കോടി രൂപക്കടുത്താണ് അഥവാ ജിഡിപിയുടെ 1.4 ശതമാനമാണ്. ന്യൂ സയന്റഫിക്ക് പേപ്പർ നൽകിയ വിവരങ്ങളനുസരിച്ച് 2019ലെ കണക്കാണിത്. രാജ്യത്ത് കഴിഞ്ഞ വർഷം നടന്നതല്‍ 18 ശതമാനം മരണങ്ങളും വായു മലിനീകരണം കാരണമെന്നാണ് നിഗമനം. വീടുകളിൽ നിന്നുണ്ടാകുന്ന വായുമലിനീകരണം കാരണം സംഭവിക്കുന്ന മരണങ്ങളിൽ കഴിഞ്ഞ 20 വർഷങ്ങളില്‍ 64 ശതമാനം കുറവുണ്ടായെന്നും പുറത്ത് നിന്നുണ്ടാകുന്ന വായുമലിനീകരണം മൂലം 114 ശതമാനമായി മരണങ്ങൾ ഉയര്‍ന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

വായുമലിനീകരണം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനങ്ങളില്‍ ഉയർച്ചയുണ്ടാക്കുമെന്നും ന്യൂ സയന്റഫിക്ക് പേപ്പർ പുറത്ത് വിട്ട സർവ്വേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം കാരണമുണ്ടാകുന്ന സാമ്പത്തികയിടിവ് ഏറ്റവും കൂടുതൽ ഉത്തർ പ്രദേശിലും ബീഹാറിലുമാണ്. ന്യൂ സയന്റഫിക്ക് പേപ്പർ പുറത്ത് വിട്ട കണക്കുകൾ വായുമലിനീകരണത്തിനെ സംബന്ധിച്ച ഏറ്റവും പുതിയ തെളിവുകളാണെന്ന് നീതി ആയോഗ് അംഗം പ്രൊഫസർ വിനോദ് പോൾ അറിയിച്ചു. പ്രധാന മന്ത്രി ഉജ്ജ്വല യോജന, ഉന്നത് ചുൽഹ അഭിയാൻ തുടങ്ങിയ പദ്ധതികളിലൂടെ വീടുകളിൽ നിന്നുള്ള വായുമലിനീകരണം കുറഞ്ഞിട്ടുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അറിയിച്ചു. വായു മലിനീകരണത്തിലൂടെ 40 ശതമാനം ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകുന്നുണ്ടെന്നും ഇത് കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങള്‍ സ്ട്രോക്ക് തുടങ്ങിയവക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
Loading...
Loading...