ഒരാഴ്ചക്കകം രണ്ട് വിവാഹം ചെയ്തു; സോഫ്റ്റ്‌‌വെയര്‍ എഞ്ചിനീയറുടെ ചതി

marriage-post
SHARE

ഒരാഴ്ച്ച രണ്ട് പേരെ വിവാഹക്കെണിയിൽ പെടുത്തി ഇരുപത്തിയഞ്ചുകാരനായ സോഫ്റ്റ് വെയർ എഞ്ചിനീയർ. മദ്ധ്യപ്രദേശിലാണ് സംഭവം. ഡിസംബർ രണ്ടിനും ഡിസംബർ ഏഴിനുമായാണ് വിവാഹങ്ങൾ നടന്നത്. ഇൻഡോർ സ്വദേശിയാണ് പ്രതി. ആദ്യം വിവാഹം ചെയ്ത സ്ത്രീയുടെ ബന്ധു മറ്റെരു വിവാഹചടങ്ങിന് പോയതിനിടെയാണ് യുവാവും മറ്റൊരു യുവതിയെ വിവാഹം ചെയ്യുന്നത് കണ്ടത്. ഉടൻ തന്നെ ആദ്യ ഭാര്യയുടെ വീട്ടുകാർക്ക് ഫോട്ടോ അയക്കുകയായിരുന്നു. സംഭവമറിഞ്ഞയുടൻ ആദ്യഭാര്യയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിവാഹത്തിനായും മറ്റ് ചിലവുകൾക്കായും പത്ത് ലക്ഷം രൂപയാണ് ഇവർ മുടക്കിയിട്ടുള്ളത്. വിവാഹത്തിന് ശേഷം ഭാര്യയെ ഇൻഡോറിലേക്ക് കൊണ്ടുപോയ പ്രതി ഒരാവശ്യത്തിനായി ഭോപാലിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞു. തുടർന്ന് പ്രതി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.

പ്രതിയുടെ ആദ്യ വിവാഹം വീട്ടുകാരുടെ സാമീപ്യത്തിലായിരുന്നെന്ന് ആദ്യഭാര്യയുടെ വീട്ടുകാർ അറിയിച്ചു. പ്രതിയെ പൊലീസ് അന്വഷിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...