രക്ഷാപ്രവർത്തനത്തിനിടെ പാഞ്ഞെത്തി ലോറി; 5 മരണം; നടുക്കും വിഡിയോ

accident.jpg.image.845.440
SHARE

തെലുങ്കാനയിലെ സിദ്ദിപേട്ടിൽ രണ്ട് അപകടങ്ങളിലായി 5 മരണം. ഹൈവേയിലെ ഡിവൈഡറില്‍ ഇടിച്ചു അപകടത്തിൽ പെട്ട കാറിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. കാർ അപകടത്തിൽ മൂന്നു പേരും തുടർന്നുണ്ടായ ലോറി അപകടത്തിൽ 2 പേരും മരിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ആളുകളിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കാറിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു വന്ന ലോറി ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചെന്നും ഒരു സബ് ഇൻസ്പെക്ടറും രണ്ടു പൊലീസുകാരുമടക്കം 3 പേർക്കു ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...