മേഘ്ന രാജും കുഞ്ഞും കോവിഡ് പോസിറ്റീവായി; അറിയിച്ച് താരം

meghna-press-meet
SHARE

അന്തരിച്ച നടൻ ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജും മകനും കോവിഡ് പോസിറ്റീവായി. താരം തന്നെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇവർക്ക് പുറമേ മേഘ്നയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. ആരും ഭയപ്പെടേണ്ടതായില്ലെന്നും തങ്ങൾക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും മേഘ്ന ഇൻസ്റ്റാഗ്രം പോസ്റ്റിൽ കുറിച്ചു. കോവിഡിനെ നേരിടുമെന്നും വിജയിക്കുമെന്നും താരം പങ്കുവച്ചു.

ഒക്ടോബറിലായിരുന്നു മേഘ്ന ആണ്‍ക്കുഞ്ഞിന് ജന്മം നൽകിയത്. 2018ൽ കന്നഡ സിനിമാതാരമായ ചിരഞ്ജീവിയെ വിവാഹം ചെയ്തു. ഈ വർഷം ജൂണിൽ ഹ‍ൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചത് സിനിമാ ലോകത്തെ ഞെട്ടലിലാക്കിയാണ്. മലയാളത്തിലെ പല താരങ്ങളും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...