പട്ടേൽ പ്രതിമ: ടിക്കറ്റ് വിറ്റുകിട്ടിയ 5 കോടിയിൽ തിരിമറി; കേസെടുത്ത് പൊലീസ്

statue-of-unity-in-olx
SHARE

സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’യുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിൽപ്പനയിൽ വൻതിരിമറി. ടിക്കറ്റ് വിറ്റ പണത്തിൽ നിന്നും 5.24 കോടി രൂപ തട്ടിച്ചുഎന്നാണ് പൊലീസ് കേസ്. പണം കൈകാര്യം ചെയ്യുന്ന ഏജൻസിക്കും ചില ജീവക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. നവംബര്‍ 2018 മുതല്‍ മാര്‍ച്ച് 2020 വരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഇവര്‍ ബാങ്കില്‍ അടച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നത്.

5,24,77,375 രൂപ ബാങ്കിൽ അടച്ചിട്ടില്ല എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.  തിരിമറി നടത്തിയതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു.എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പിന് ഇടയായത് ബാങ്കും, ബാങ്ക് നിയോഗിച്ച ഏജന്‍സിയും തമ്മിലാണെന്നും. ഇതില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി മാനേജ്മെന്‍റിന് ഒരുതരത്തിലും ഉത്തരവാദിത്വം ഇല്ലെന്നും അധികൃതർ പറയുന്നു.

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു. 

2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. എന്നാൽ ജനത്തിനു തുറന്നു നല്‍കി ഒരു വര്‍ഷമായപ്പോഴേക്കും കോടികള്‍ മുടക്കി നിര്‍മിച്ച പ്രതിമ ചോരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രതിമയുടെ സന്ദർശക ഗ്യാലറിയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന വിഡിയോ സന്ദര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നു. വന്യജിവി സംരക്ഷണ ചട്ടം ലംഘിച്ചാണ് പ്രതിമാ സമുച്ചയം നിര്‍മിച്ചതെന്ന ഉള്‍പ്പെടെയുള്ള നിരവധി പരാതികളും ഉയർന്നിരുന്നു.സുവോളജിക്കല്‍ പാര്‍ക്കില്‍ കൊണ്ടുവന്ന മൃഗങ്ങള്‍ ചത്തൊടുങ്ങിയതിനെ കുറിച്ചും വാർത്തകളുണ്ടായി. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ജലവിമാന സര്‍വീസ് തുടങ്ങുന്നതിനായി 300 ഓളം മുതലകളെ ഇവിടെനിന്നും മാറ്റിയതും വിവാദത്തിനിടയാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...