മോദി വാരണാസിയിൽ; ചേരി ഒഴിപ്പിച്ചു; 250 പേർ തണുപ്പത്ത് പെരുവഴിയിൽ

modi-varanasi-new
വാർത്തയ്ക്കും ചിത്രത്തിനും കടപ്പാട്: ദ വീക്ക്
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനത്തോട് അനുബന്ധിച്ച് ചേരികളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ടുകൾ‌. 250ലേറെ പേർ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നെന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. സുജാബാദിലെ ചേരികളാണ് അധികൃതർ ഒഴിപ്പിച്ചത്. കുട്ടികളും മുതിർന്നവരും സ്ത്രീകളും അടക്കമുള്ളവർ ഇതോടെ തെരുവിലായി. ഈ വർഷം ആദ്യവും ഇതേ സ്ഥലത്ത് നിന്ന് കുടുംബങ്ങളെ പുറത്താക്കിയിരുന്നു. 

‘തലമുറകളായി ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. അച്ഛനും മുത്തച്ഛനും ഇവിടെയാണ് ജീവിച്ച് മരിച്ചത്. ഞങ്ങൾ എങ്ങോട്ട് പോകും..’ നിരാശയോടെ ചേരിനിവാസികൾ ചോദിക്കുന്നു. ചേരിയിലെ കുടിലുകൾ െപാളിച്ച് നീക്കിയതോടെ െകാടും തണുപ്പിൽ തുറസ്സായ സ്ഥലത്താണ് കുട്ടികൾ അടക്കമുള്ളവർ കഴിയുന്നത്. തിരിച്ചറിയൽ കാർഡും ആധാർ കാർഡും അടക്കമുള്ള രേഖകൾ കൈവശം ഉള്ളവരാണ് ഇത്തരത്തിൽ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത്. കോവിഡ് മഹാമാരി കാലത്ത് ഉള്ള വീടുകൾ പോലും തകർത്ത് ഇവരെ തെരുവിലിറക്കിയ നടപടി മനുഷ്യവകാശ ലംഘനമാണെന്ന വാദവും ശക്തമാവുകയാണ്. 

ഇതു രണ്ടാം തവണയാണ് ഇത്തരത്തിൽ ഇവരെ കുടിയിറക്കുന്നത്. പ്രശ്നം രാഷ്ട്രീയവൽക്കരിക്കരുതെന്നും സമാധാനമായി കഴിയാൻ മറ്റൊരു സ്ഥലം തരണമെന്നും ഇവർ അപേക്ഷിക്കുന്നു. എന്നാൽ ഈ ആവശ്യം പലയാവർത്തി സമർപ്പിച്ചിട്ടും മതിയായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ ക്രൂരതയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.  പ്രധാനമന്ത്രിക്ക് സഞ്ചാര മാര്‍ഗം ഒരുക്കാനാണ് ചേരിനിവാസികളെ ഒഴിപ്പിക്കുന്നതെങ്കില്‍ പുനരധിവാസം ഒരുക്കാനും അധികൃതര്‍ തയാറാകണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ സൗരഭ് സിങ് ആവശ്യപ്പെടുന്നു. ജില്ലാഭരണകൂടത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ കത്തെഴുതിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...