16 വയസുകാരി അതിർത്തി കടന്നെത്തി; നഗരം ചുറ്റി; ലക്ഷ്യം ആ 20കാരനെ കാണണം

girl-nepal-mp
SHARE

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട 20 വയസുള്ള യുവാവിനെ തേടി നേപ്പാളിൽ നിന്നും അതിർത്തി കടന്ന് ഇന്ത്യയിലെത്തി 16 വയസുകാരി. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂർത്തിയാകാത്ത പെൺകുട്ടി  എത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതർ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെൺകുട്ടിയെ കൈമാറി. 

കാഡ്മണ്ഡുവിൽ താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞ 2 വർഷത്തിലേറെയായി മധ്യപ്രദേശിലുള്ള യുവാവുമായി പരിചയത്തിലാണ്. ഒടുവിലാണ് യുവാവിനെ കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. വിമാനത്തിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് ബസുകളിൽ കയറി പല നഗരങ്ങളും ചുറ്റിയാണ് ഒടുവിൽ മധ്യപ്രദേശിൽ എത്തിയത്. 

മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെൺകുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികളും പുരോഗിമിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...