‘ഒരു ബീഡി മൂന്നാക്കി വലിച്ച ബിജെപിക്കാർ’; ഇന്ന് രണ്ടുകോടി തരാമെന്ന് പറയുന്നു; മമത

mamtha-bengal-bjp-cpm
SHARE

ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ വിമർശിച്ചും പരിഹസിച്ചും ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മമത ബാനർജി. രാഷ്ട്രീയം നിറച്ച പ്രസംഗത്തിലൂടെ ബങ്കുറയിൽ ജനത്തെ കയ്യിലെടുത്ത് തൃണമൂൽ കോൺഗ്രസ് ഒരിക്കൽ കൂടി കളം നിറയുകയാണ്. ബിെജപിയുടെ ശക്തമായ പ്രവർത്തനത്തെ ചെറുക്കും വിധമുള്ള തയാറെടുപ്പുകളാണ് മമതയും നടത്തുന്നത്. 

ബിജെപിയും സിപിഎമ്മും തമ്മിൽ നിറത്തിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നും ബാക്കിയെല്ലാം ഒരുപോലെയാണെന്നും മമത കുറ്റപ്പെടുത്തി. മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ അടർത്തിയെടുത്ത് ഒപ്പം കൂട്ടുന്ന ബിജെപി നീക്കത്തെ ചരിത്രം ഓർമിപ്പിച്ച് പരിഹസിച്ചാണ് മമത മറുപടി നൽകിയത്. 

‘ഇന്ന് അവരുടെ കയ്യിൽ ആയിരക്കണക്കിന് കോടികളുണ്ട്. മുൻപ് മര്യാദക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്തവരായിരുന്നു. മൂന്നു പേരുചേർന്ന് ഒരു ബീഡി പങ്കുവച്ച് വലിച്ചിരുന്നു. ആ അവരാണ് ഇന്ന് തൃണമ‌ൂൽ പ്രവർത്തകരോട് രണ്ടുകോടി തരാം ഒപ്പം പോരുന്നോ എന്ന് ചോദിച്ച് നടക്കുന്നത്.’ മമത പരിഹസിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...