ലാലു എംഎൽഎമാരെ ചാക്കിട്ടു പിടിക്കുന്നു; ഓഡിയോ ടേപ്പ് പുറത്ത് വിട്ട് ബിജെപി

lalu
SHARE

ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍െജഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നുവെന്ന് ബിജെപി. എംഎല്‍എമാരെ ലാലു സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍റേതെന്ന പേരില്‍ ഒാഡിയോ ടേപ്പ് ബിജെപി പുറത്തുവിട്ടു. നാടകീയരംഗങ്ങള്‍ക്കിടെ നിതീഷിന് ആശ്വാസമായി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചു. 

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എന്‍ഡിഎ എംഎല്‍എമാരെ ലാലു പ്രസാദ് യാദവ് ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് ആരോപണം ഉന്നയിച്ചത്. കാലിത്തീറ്റ അഴിമതിക്കേസില്‍ അഴിക്കുള്ളിലാണെങ്കിലും ലാലു ഫോണിലൂടെ എംഎല്‍എമാരുമായി സംസാരിക്കുന്നുവെന്നും സുശീല്‍ മോദി ട്വീറ്റ് ചെയ്തു. ലാലു വിളിച്ച നമ്പറിലേയ്ക്ക് തിരികെ വിളിച്ച് ഈ വൃത്തികെട്ട കളി കളിക്കരുതെന്ന് നിര്‍ദേശിച്ചതായും സുശീല്‍ മോദി വ്യക്തമാക്കി. ലാലുവിന്‍റെ മൊബൈല്‍ നമ്പറും പുറത്തുവിട്ടു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ലല്ലന്‍ പസ്വാനോട് വോട്ടുചെയ്യരുതെന്ന് ലാലു പ്രസാദ് യാദവ് പറയുന്ന ഒാഡിയേ ടേപ്പാണ് ബിജെപി പുറത്തുവിട്ടത്. സിബിെഎ അന്വേഷണം വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. ഒാഡിയോ ടേപ്പ് കൃത്രിമമാണ് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രതികരിച്ചു

. ആര്‍ജെഡി എംഎല്‍എമാരുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് വിജയ് കുമാര്‍ സിന്‍ഹ 126 വോട്ടുനേടി വിജയിച്ചു. എതിരാളിയായ ആര്‍ജെഡിയുടെ അവധ് ബിഹാറി ചൗധരിക്ക് 114 വോട്ട്. ലാലുവിന്‍റെ ഗൂഢാലോചന പരാജയപ്പെട്ടുവെന്ന് സുശീല്‍ മോദി പ്രതികരിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...