‘രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ’; തരൂരിന്റെ ‘കാവിച്ചായ’ ട്വീറ്റിൽ ചർച്ച

tharoor-tweet
SHARE

കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച് ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പിലും രാഷ്ട്രീയ ചര്‍ച്ച കൊഴുക്കുന്നു. ഒരു ചായ കെറ്റിലിൽ നിന്നും പകരുമ്പോള്‍ നിറം ത്രിവർണ പതാകയുടേതാണ്. എന്നാൽ അത് അരിച്ച് വരുമ്പോൾ കാവി നിറം മാത്രമാകുന്നു. തരൂര്‍ ഷെയര്‍ ചെയ്ത ചിത്രം ഇതാണ്. മുംബൈ ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന ഗംഭീരമായ കലാ സൃഷ്ടിയാണിത് എന്നാണ് കുറിപ്പ്.  

എന്നാൽ എന്താണ് ഈ ചിത്രത്തിലൂടെ കോണ്‍ഗ്രസ് നേതാവ് ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ ലോകം തല പുകയ്ക്കുന്നത്. രാജ്യം കാവിവൽക്കരിക്കുന്നു എന്നാണോ എന്നാണ് ചോദ്യം. അതോ കോൺഗ്രസ് പാര്‍ട്ടി തന്നെ കാവിവൽക്കരിക്കുന്നു എന്നാണോ എന്നും ചിലര്‍ ചോദ്യം ഉയര്‍ത്തുന്നു. ചിലര്‍ പറയുന്നത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ ആണോ ഉദ്ദേശിച്ചത് എന്നാണ്.  

കോൺഗ്രസ് നേതാക്കൾ തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റും ചര്‍ച്ചയാകുന്നത്. ഈ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ വിവാദ കത്തില്‍ തരൂരും ഒപ്പുവച്ചിരുന്നു. ഒന്നര വർഷമായി ഒരു നേതാവില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അതിനാൽ തന്നെ മികച്ച പ്രതിപക്ഷമല്ലെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ തുറന്ന് പറഞ്ഞിരുന്നു. സമീപകാല തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പരാജയത്തിനു കാരണം നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്‌കാരമാണെന്ന വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തിയിരുന്നു. നേതാക്കള്‍ക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ആസാദ് പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...