ശ്രീലേഖ മിത്ര സിപിഎമ്മിലേക്കോ?; ബംഗാളില്‍ ചർച്ചയായി താരത്തിന്റെ മറുപടി

sreelekha-cpm
SHARE

സിപിഐഎം വേദികളിൽ സജീവ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്ര നൽകിയ മറുപടി സജീവ ചർച്ചയാകുന്നു. ബംഗാളിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിന് താരം കരുത്താകുമെന്നാണ് വിശ്വാസം. ഉടൻ തന്നെ പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ.‘അങ്ങനെയാണോ തോന്നുന്നത്?, എന്നാല്‍ അങ്ങനെയാവട്ടെ’ എന്നായിരുന്നു ശ്രീലേഖയുടെ മറുപടി. ഇതോടെ ചർച്ചകളും സജീവമായി.

താൻ അന്നും ഇന്നും ഉറച്ച ഇടതു അനുഭാവിയാണ്. അക്കാര്യം ഇടതുനേതാക്കൾക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവർക്കാണ്. ശ്രീലേഖ പറയുന്നു. ബംഗാളിലെ പ്രമുഖ താരങ്ങളിൽ പലരും തൃണമൂൽ കോൺഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഒരാൾക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാൻ കഴിയില്ല. ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണം. ഈ പാർ‌ട്ടി വിദ്യാസമ്പന്നരുടേതാണ്. താരം വ്യക്തമാക്കുന്നു.

.

MORE IN INDIA
SHOW MORE
Loading...
Loading...