കോവിഡ് രോഗി മരിച്ചുവെന്ന് അറിയിച്ചു; സംസ്കാരവും നടത്തി; ഒടുവിൽ ഭേദമായി വീട്ടിലെത്തി..!

dead-man
SHARE

കോവിഡ് രോഗി മരിച്ചെന്ന് ആശുപത്രി  അധികൃതർ ബന്ധുക്കളെ അറിയിച്ചു. ദിവസങ്ങൾക്കുള്ളില്‍  രോഗം ഭേദമായി രോഗി വീട്ടിലെത്തി. വെസ്റ്റ് ബംഗാളിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് ബാധിച്ച് ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എന്നാൽ മരിച്ചുവെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. 

75–കരനായ ഷിബ്ദാസ് ബന്ധ്യോപധ്യായ് പക്ഷേ വീട്ടുകാർ തങ്ങൾക്ക് ലഭിച്ച മൃതദേഹം സംസ്കരിച്ച് ശ്രാദ്ധ ചടങ്ങുകൾ നടത്തുന്നതിന് ഒരു ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. നവംബർ 11–നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനകം മരിച്ചുവെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചു. 

ഞങ്ങൾ മൃതദേഹം സംസ്കരിച്ച് ശ്രാദ്ധ ചടങ്ങുകൾ നടത്താനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ആശുപത്രിയിൽ നിന്ന് ആരോ വിളിച്ച് അച്ഛന് അസുഖം ഭേദമായെന്നും ആംബുലൻസ് വിട്ട് ആശുപത്രിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനും പറഞ്ഞത്. ശിബ്ദാസിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഷിബ്ദാസിന്റേതെന്ന് കരുതി സംസ്കരിച്ചത് മറ്റൊരു വൃദ്ധനായ കോവിഡ് രോഗിയുടെ മൃതദേഹമായിരുന്നുവെന്നും പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...