480 സിപിഎം പ്രവർത്തകർ ബിജെപിയിൽ; ചിത്രം പങ്കിട്ട് സംസ്ഥാന അധ്യക്ഷൻ

cpm-bjp-bengal
SHARE

ബംഗാൾ പിടിക്കുക എന്ന ഒറ്റലക്ഷ്യം വച്ച് നീങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവർത്തകർ ബിജെപിയിൽ അംഗമായെന്ന് റിപ്പോർട്ടുകൾ. ടെലിഗ്രാഫി ആണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കിട്ടത്. ബിജെപി ബംഗാൾ അധ്യക്ഷൻ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. 

മറ്റ് പാർട്ടികളിൽ നിന്നും 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റിൽ വ്യക്തമാക്കുന്നത്. സിപിഎം, സിപിഐ, ആർഎസ്പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെടുന്നു. ഇതിൽ 480പേരും സിപിഎമ്മിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. 

ബംഗാളിൽ ഭരണം പിടിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ സജീവ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി ഇതിനോടകം തന്നെ അമിത് ഷായ്ക്കെതിരെ രംഗത്തെത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...