കനിവുകള്‍ക്ക് കാത്തില്ല; തവസി വിട‌ പറഞ്ഞു: കണ്ണീരോടെ തമിഴകം

thavasi-no-more
SHARE

സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തമിഴ് താരം തവസി വിട വാങ്ങി. കാൻസർ ബാധിതനായ പണമില്ലാതെ ദുരിതത്തിലായ തവസി സിനിമാലോകത്തോട് സഹായം ചോദിച്ച് ദിവസൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രജനികാന്ത് അടക്കമുള്ള താരങ്ങൾ സഹായം നൽകി. എന്നാൽ അൽപം മുൻപ് മധുരൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. 

തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി. കാൻസർ രോഗം അദ്ദേഹത്തെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാക്കിയിരുന്നു. ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

thavasi-cancer-death

ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...