സ്ത്രീകൾക്കിതരെ ലൈംഗികാതിക്രം; യുവാക്കളെ തല്ലി ഏത്തമിടീച്ച് വനിതാ പൊലീസ്

mp-police-video
SHARE

തെരുവിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കൾക്ക് പരസ്യമായി തന്നെ ശിക്ഷ വിധിച്ച് മധ്യപ്രദേശ് പൊലീസ്. രണ്ടു യുവാക്കളാണ് സ്ത്രീകൾക്കെതിരെ തെരുവിൽ വച്ച് ലൈംഗികാതിക്രമം നടത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇവരെ കയ്യോടെ പിടികൂടി.

ജനം നോക്കിനിൽക്കെ തന്നെ യുവാക്കളെ കൊണ്ട് ഏത്തമിടീച്ചു. ഒപ്പം ലാത്തികൊണ്ട് മർദിച്ച് റോഡിലൂടെ നടത്തിച്ചു. തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരുന്നു ഈ ശിക്ഷ. വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. 

വനിതാ പൊലീസ് ഉദ്യോഗസ്ഥ ലാത്തികൊണ്ട് യുവാക്കളെ മർദിക്കുന്നതും വിഡിയോയിൽ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...