വളർത്തുനായ മരിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

woman-suicide
SHARE

വളർത്തുനായ മരിച്ചതിനെ തുടർന്ന് 21–കാരിയായ യുവതി ആത്മഹത്യ ചെയ്തു. വളർത്തുനായ മരണപ്പെട്ടതിന്റെ വിഷമത്തിലാണ് യുവതി ജീവൻ വെടി‍ഞ്ഞത്. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് പ്രിയാൻഷു സിങ് എന്ന പിജി വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. 

നായയുടെ മൃതദേഹം സംസ്കരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്. ചൊവ്വാഴ്ചയാണ് പ്രിയാൻഷുവിൻ്റെ നാല് വയസ്സുള്ള വളർത്തുനായ മരിച്ചത്. ഇതിനു പിന്നാലെ യുവതി വലിയ വിഷമത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

വീട്ടുകർ നായയുടെ മൃതദേഹം സംസ്കരിച്ച് തിരികെയെത്തിയപ്പോൾ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പിൽ തന്നെ ദഹിപ്പിക്കരുതെന്നും നായയുടെ മൃതദേഹത്തിനൊപ്പം സംസ്കരിക്കണമെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...