കോവാക്സീൻ; ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന മന്ത്രി; വിഡിയോ

vaccine-haryana
SHARE

ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സീനായ കോവാക്‌സീന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഹരിയാനയില്‍ തുടക്കമായി. കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയായി ഹരിയാന ആരോഗ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനിൽ വിജ്. ആദ്യ ഡോസ് താന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്നലെ തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 

മന്ത്രി വാക്സിൻ കുത്തിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നവംബർ 20 മുതൽ കോവാക്സിൻ പരീക്ഷണം ആരംഭിക്കുമെന്നും ആദ്യ വളണ്ടിയർ താനായിരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയായി ഹരിയാന ആരോഗ്യമന്ത്രി. അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ നിന്നാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്. മന്ത്രിയെ വിദഗ്ധ ഡോക്ടർമാർ വരും ദിവസങ്ങളിൽ നിരീക്ഷിക്കും. വാക്സീന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. അടുത്ത വർഷം തുടക്കത്തോടെ ഭാരത് ബയോടെക് കോവിഡ് വാക്സിൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

MORE IN INDIA
SHOW MORE
Loading...
Loading...