ട്രക്ക് അപകടം; പരുക്കേറ്റ് സ്ത്രീ; തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച് എഎസ്ഐ

mp-police-video
SHARE

വാഹനാപകടത്തിൽ പരുക്കേറ്റ സ്ത്രീയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലീസുകാരൻ. രാജ്യമെങ്ങും വൈറലാണ് ഈ വിഡിയോ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള എഎസ്ഐ സന്തോഷ് സെൻ എന്ന ഉദ്യോഗസ്ഥനാണ് പരുക്കേറ്റ സ്ത്രീയെ തോളിലെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്. വിഡിയോ വൈറലായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ളവർ ഉദ്യോഗസ്ഥനെ അനുമോദിച്ച് രംഗത്തെത്തി. 

തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. 35 പേരോളം വാഹനത്തിൽ ഉണ്ടായിരുന്നു.നാട്ടുകാർക്കൊപ്പം പൊലീസുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രക്കിൽ നിന്നും പരുക്കേറ്റവരെ  സമീപത്തെ ആശുപത്രികളിേലക്ക് അതിവേഗം എത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ആശുപത്രിയിൽ  സ്‌ട്രെക്ചറിന്റെ കുറവ് വന്നതോടെയാണ് പരുക്കേറ്റ സ്ത്രീയെ എഎസ്ഐ തോളിലേറ്റിയത്. 

2006ൽ ഒരു ഏറ്റുമുട്ടലിൽ തോളിന് വെടിയേറ്റ ഉദ്യോഗസ്ഥനാണ് സന്തോഷ്. എന്നാൽ അപകടത്തിൽ പരുക്കേറ്റ സ്ത്രീക്ക് ചികിൽസ വൈകാതിരിക്കാൻ ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടി ഇന്ന് പ്രശംസ നേടുകയാണ്. വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...