കാണാതായ 76 കുട്ടികളെ കണ്ടെത്തി വനിതാ ഹെഡ്കോൺസ്റ്റബിൾ; കയ്യടി

delhi-police-promotion
SHARE

മൂന്നുമാസത്തിനുള്ളിൽ കാണാതായ 76 കുട്ടികളെയും കണ്ടെത്തി അവരുടെ മാതാപിതാക്കളെ ഏൽപ്പിച്ച് രാജ്യത്തിന്റെ പ്രശംസ നേടുകയാണ് ഈ വനിതാ പൊലീസ് ഓഫിസർ. ജോലിയിലെ മിടുക്കിന് അധികൃതർ നേരിട്ട് സ്ഥാനക്കയറ്റവും നൽകി സീമ ഠാക്ക എന്ന ഹെ‍‍ഡ് കോൺസ്റ്റബിളിന്. സീമ കണ്ടെത്തിയ കുട്ടികളിൽ 56 പേരും 14 വയസിന് താഴെയുള്ള കുഞ്ഞുങ്ങളാണ്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പുര്‍ ബാദലി സ്റ്റേഷനിലാണ് സീമ ജോലി ചെയ്യുന്നത്.

ഡൽഹിയിൽ നിന്നുമാത്രമല്ല പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിൽ നിന്നുള്ള കുട്ടികളെയും കണ്ടെത്തി അവരുടെ വീട്ടുകാരെ ഏൽപ്പിച്ചു ഈ ഉദ്യോഗസ്ഥ. ഇതിന് അംഗീകാരമായി ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന്‍ നൽകി ഡൽഹി പൊലീസ് സീമയെ ആദരിച്ചു. 

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി പൊലീസാണ് ഇത്തരത്തിലൊരു ആശയത്തിന് രൂപം നൽകിയത്.

MORE IN INDIA
SHOW MORE
Loading...
Loading...