ഒബാമയ്ക്കെതിരെ യുപിയിൽ കേസ്; രാഹുലിനെയും മൻമോഹനെയും അപമാനിച്ചെന്ന് പരാതി

rahul-obama-up-case
SHARE

യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കെതിരെ ഉത്തർപ്രദേശിൽ സിവിൽ കേസ്. ഒബാമയുടെ പുസ്തകത്തിൽ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്നും ഇതിനെതിരെ എഫ്ഐആർ ഇടണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. അഭിഭാഷകനായ വ്യക്തി നൽകിയ സിവിൽ സ്യൂട്ട് ലാൽഗഞ്ച് സിവിൽ കോടതി ഡിസംബർ ഒന്നിന് പരിഗണിക്കും. 

വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒബാമയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവച്ചിരുന്നു. എ പ്രോമിസ്ഡ് ലാന്‍ഡ്– ഒബാമയുടെ രാഷ്ട്രീയ ഒാര്‍മക്കുറിപ്പുകളുടെ ശേഖരമാണ്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ പുസ്തകാവലോകനത്തിലൂടെയാണ് രാഹുലിനെക്കുറിച്ച് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്. കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമില്ലാത്ത നേതാവാണ് രാഹുലെന്ന് ഒബാമ അഭിപ്രായപ്പെടുന്നു. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ചെയ്ത് അധ്യാപകന്‍റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അതേസമയം, വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍.നിര്‍വികാരമായ ധര്‍മനിഷ്ഠയുള്ള നേതാവെന്നാണു മന്‍മോഹന്‍ സിങ്ങിനെ ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...