ബന്ധുവുമായുള്ള വിവാഹം എതിർത്തു; വിധവയുടെ മൂക്കും നാക്കും മുറിച്ച് ഭർതൃവീട്ടുകാർ

woman-attack
SHARE

ബന്ധുവിനെ വിവാഹം ചെയ്യണമെന്നുള്ള ആവശ്യം നിരസിച്ചു. രാജസ്ഥാനിൽ വിധവയെ ആക്രമിച്ച് ഈർതൃവീട്ടുകാർ. യുവതിയുടെ മൂക്കും നാക്കും മുറിച്ചെടുത്തു. ജയ്‌സാല്‍മറിലാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ആറുവര്‍ഷം മുന്‍പായിരുന്നു 28കാരിയുടെ വിവാഹം. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചു. ഇതിന് ശേഷം ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. ഈ ആവശ്യം എന്നാൽ യുവതി നിരസിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ അവിടെയത്തി ഭര്‍തൃവീട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. മൂക്കും നാക്കും അറുത്തെടുത്ത വീട്ടുകാര്‍ കയ്യൊടിച്ചതായും യുവതിയുടെ വീട്ടുകാർ ഐരോപിക്കുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ അമ്മയ്ക്കും പരുക്കേറ്റതായി സഹോദരൻ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...