ഖുശ്ബുവിന്റെ കാറിലേക്ക് ടാങ്കർ ഇടിച്ചുകയറി; രക്ഷിച്ചത് മുരുകനെന്ന് താരം

khusbu-car-accident
SHARE

നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം വൻ അപകടത്തിൽപ്പെട്ടു. ടാങ്കർ ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. തമിഴ്‌നാട്ടിലെ മേല്‍മറവത്തൂരില്‍ വെച്ചായിരുന്നു അപകടം. 

അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ താന്‍ ഗൂഡല്ലൂരിലെത്തുമെന്നും, അപകടത്തില്‍ നിന്ന് തങ്ങളെ രക്ഷിച്ചത് വേല്‍മുരുകനാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...