ജെഎൻയുവിന്റെ പേര് മാറ്റണം; സ്വാമി വിവേകാനന്ദന്റെ പേരിടണം; ആവശ്യവുമായി ബിജെപി നേതാവ്

jnu-bjp-new
SHARE

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ബിജെപി നേതാക്കൾ രംഗത്ത്. സ്വാമി വിവേകാനന്ദന്റെ പേര് യൂണിവേഴ്സിറ്റിക്ക് നൽകണമെന്നാണ് പുതിയ ആവശ്യം. ജെ.എൻ.യു. കാമ്പസിൽ വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനു പിന്നാലെയാണ് ബിജെപി ജനറൽ സെക്രട്ടറി സി.ടി. രവി ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഇതേ ആവശ്യത്തെ പിന്തുണച്ച് ഒട്ടേറെ ബിജെപി നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ വർഷവും ഇതേ ആവശ്യം ഉയർന്നിരുന്നു. ബിജെപി നേതാവ് ഹൻസ് രാജ് ഹൻസ് ആണ് ജെ.എൻ.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടത്.1969ൽ ആണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിൽ ഡൽഹിയിൽ ജെ.എൻ.യു. സ്ഥാപിച്ചത്. ഇന്നും രാജ്യത്ത് യുവജനതയുടെ പ്രതിഷേധങ്ങളുടെ മുഖമായി ജെഎൻയു മാറാറുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...