‘ദേശീയഗാനം പോലും ചൊല്ലാൻ അറിയില്ല; ബിഹാർ വിദ്യാഭ്യാസമന്ത്രി’; പരിഹസിച്ച് ആർജെഡി

bihar-minister-viral
SHARE

‘ദേശീയ ഗാനം പോലും വൃത്തിയായി ചൊല്ലാൻ അറിയാത്ത വ്യക്തിയാണ് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി’. മന്ത്രിയുടെ പഴയ വിഡിയോ സഹിതം പങ്കുവച്ചാണ്  ആർജെഡിയുടെ പരിഹാസം. നിതീഷ് കുമാർ അധികാരം ഏറ്റതിന് പിന്നാലെ വിവാദങ്ങൾക്കും തുടക്കമാവുകയാണ്. ആർജെഡിയുടെ ഔദ്യോഗികപേജിലാണ് ദേശീയഗാനം തെറ്റിച്ച് ചൊല്ലുന്ന മന്ത്രിയുടെ വിഡിയോ പങ്കിട്ടിരിക്കുന്നത്. മുൻപ് ഒരു സ്കൂളിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തി അദ്ദേഹം ദേശീയ ഗാനം തെറ്റിച്ച് ചൊല്ലുന്ന വിഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 

ഭഗൽപൂർ സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന ഡോ. മേവാലാൽ ചൗധരിക്ക് നിതീഷ് കുമാർ നൽകിയത് വിദ്യാഭ്യാസവകുപ്പാണ്. ദേശീയ ഗാനം പോലും ശരിക്കും ചൊല്ലാൻ കഴിയാത്ത ഒരാളെയാണോ വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. ആർജെഡി ചോദിക്കുന്നു. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...