വാസൻ ഐകെയർ സ്ഥാപകൻ ഡോ. എ.എം. അരുൺ മരിച്ച നിലയിൽ: ദുരൂഹത

vasam-arun
SHARE

ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

2002ൽ തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച വാസൻ ഐ കെയർ ഹോസ്പിറ്റലിനു കീഴിൽ രാജ്യത്തുടനീളം 100ൽ അധികം ശാഖകളുണ്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...