വയസ് 54; ചുറുചുറുക്കോടെ 800 പടി കയറി കസ്തൂരി പഴനിമലയിൽ

kasturi-16
SHARE

പതിമൂന്ന് വർഷമായി സ്കന്ദഷഷ്ഠിക്ക് പഴനിമലയിലെത്തും കസ്തൂരി. അതും 800 പടികൾ ചവിട്ടിക്കയറി. ദേവസ്വംബോർഡിന്റെ ആനയാണ് 54 കാരിയായ കസ്തൂരി. ഉൽസവം തുടങ്ങുന്ന അന്ന് മലമുകളിലെത്തുന്ന കസ്തൂരി ഏഴുദിവസത്തെ ഉൽസവത്തിന് ശേഷം മാത്രമേ മലയിറങ്ങൂ. 

പഴനിമലയിലേക്ക് മുടക്കമില്ലാതെ കസ്തൂരിയെത്താൻ തുടങ്ങിയത് 2007 ലാണ്. പിന്നീട് തൈപ്പൂയം, പൈങ്കുനി ഉത്രം, തുടങ്ങി മാരിയമ്മൻ ക്ഷേത്രത്തിലെ തേരോട്ടത്തിൽ വരെ കസ്തൂരി മുടക്കമില്ലാതെ എത്തും. 4,650 കിലോ ഭാരമുള്ള ശരീരവുമായാണ് കസ്തൂരി പയറുപോലെ 800 പടിയും കയറി പഴനിമലയിൽ എത്തുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...