അച്ഛന് വീരമൃത്യു; കരയാതെ, പട്ടാളത്തില്‍ ചേരാനുറച്ച് 10 വയസുകാരി; സല്യൂട്ട്

dwitya-pic
Photo Courtesy: Hindustan Times
SHARE

രാജ്യത്തിനായി ജീവൻ െകാടുത്ത ധീരനായ അച്ഛന്റെ മൃതദേഹത്തിന് മുന്നിലും പതറാതെ, രാജ്യത്തിന് ജയ് വിളിച്ച് പത്തുവയസുകാരി മകൾ. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിലാണ് 39 കാരനായ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ രാകേഷ് ദോഭാൽ വീരമൃത്യു വരിച്ചത്. 

ഇന്ന് രാവിലെ ഏഴുമണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ജൻമനാടായ ഋഷികേശിലെത്തിച്ചു. വൻജനക്കൂട്ടമാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാൻ ഒത്തുകൂടിയത്. എന്നാൽ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു പത്തുവയസുകാരി മകൾ ദിത്വയുടെ വാക്കുകൾ. ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്ന് ഉറക്കെ വിളിച്ചാണ് ദിത്വ വീരമൃത്യു വരിച്ച അച്ഛനോട് ആദരവ് അർപ്പിച്ചത്. വലുതാക്കുമ്പോൾ പട്ടാളത്തിൽ ചേരുമെന്നും രാജ്യത്തിനായി പോരാടി അച്ഛനോടുള്ള ആദരം കാണിക്കുമെന്നും അവൾ വ്യക്തമാക്കി. 

പൊട്ടിക്കരഞ്ഞ അമ്മയോടും ബന്ധുക്കളോടും എന്തിനാണ് കരയുന്നതെന്ന് ചോദിച്ച മകൾ. അച്ഛന്റെ വീരമൃത്യുവിൽ അഭിമാനിക്കണമെന്നും അവൾ അമ്മയോട് ഉപേദശിച്ചു.  2004ലാണ് രാകേഷ് ബി.എസ്.എഫിൽ ചേർന്നത്. കഴിഞ്ഞ വർഷമാണ് ജമ്മു കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയത്.

MORE IN INDIA
SHOW MORE
Loading...
Loading...