അനാഥരുടെ അമ്മ; ജീവിതം സന്ദേശമാക്കി സിന്ധുതായി; പിറന്നാൾ നിറവ്

sindhutai-14
SHARE

അനാഥബാല്യങ്ങളുടെ മായി എന്നറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക സിന്ധുതായി സപ്കലിന്റെ ജന്മദിനമാണ് ഇന്ന്. മഹാരാഷ്ട്രയിലെ വർധയിൽ ജനിച്ചു ദുരിതപൂർവമായ ജീവിതം നയിക്കേണ്ടി വന്ന സിന്ധുതായി തന്റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റി.

എട്ടാം വയസ്സിൽ 30വയസ്സുള്ള ഒരാളുടെ ഭാര്യയായി. ഭർതൃ വീട്ടിലെ കൊടിയ പീഡനത്തിനോടുവിൽ ഒരു ദിവസം പൂർണ ഗർഭിണിയായിരുന്ന സിന്ധുതായിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചു. അബോധാബസ്ഥയിലായ അവർ വീടിനു സമീപമുള്ള ഗോശാലയിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ബോധം വീണപ്പോൾ പ്രണാരക്ഷാർത്ഥം അവർ കുഞ്ഞിനേയും കൊണ്ട് ആ ഗ്രാമം വിട്ടു. ഒരു ശ്മശാനത്തിൽ അഭയം തേടി. 

ശവദാഹ ചടങ്ങുകൾക്കിടെ  ആളുകൾ വിതറുന്ന ഗോതമ്പുമണികൾ രാത്രിയിൽ പെറുക്കിക്കൂട്ടി ചിതക്കുമേൽ വെച്ച് വേവിച്ചു  കഴിച്ചു അവർ വിശപ്പടക്കി. തന്നെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന മകളാണ് തായിയെ ജീവിക്കാൻ പ്രേരിപ്പിച്ചത്. ആർക്കും വേണ്ടാത്ത തന്റെ ജീവൻ കൊണ്ട് സമൂഹത്തിനു വേണ്ടാത്തവരെ തിരഞ്ഞുപോകാൻ സിന്ധുതായി തീരുമാനിച്ചു. 

തെരുവിലെ അനാഥ കുഞ്ഞുങ്ങളെ മുഴുവൻ അവർ കൂടെക്കൂട്ടി.1400ഓളം കുഞ്ഞുങ്ങൾക്ക്‌ അവർ മായി ആയി. ഭിക്ഷയാച്ചിച്ചും ചെറുജോലികൾ ചെയ്തും അവരെ പോറ്റാൻ തുടങ്ങി. കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിലയച്ചു. പതുക്കെ പലരിൽ നിന്നായി സഹായങ്ങൾ ലഭിക്കാൻ തുടങ്ങി. മായി വളർത്തിയവരിൽ പലരും സ്വന്തം മകളുൾപ്പടെ ഡോക്ടർമാരും അഭിഭാഷകരും ഒക്കെ ആണ്. പല ഗ്രാമങ്ങളിലും മയിയുടെ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നു. ചൂഷണത്തിനടിപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിച്ചെടുക്കുകയുമാണ് ഈ  പ്രായത്തിലും സിന്ധുത്തായി. നിസ്വാർത്ഥമായ അവരുടേ സേവനത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നായി പുരസ്‌കാരങ്ങൾ നിരവധി ലഭിച്ചു. നാരി ശക്തി പുരസ്‌കാരം നൽകി രാജ്യം അവരെ ആദരിച്ചു. സമൂഹത്തോട് അവർ ഇന്നും പറയുന്നത് ഇത്ര മാത്രം

തന്റെ പ്രവർത്തികൾ ഏറെ സന്തോഷം തരുന്നുണ്ടെങ്കിലും ജീവിതത്തിലെ ഏറ്റവും മികച്ച പ്രവർത്തിയായി മായി കാണുന്നത് ഇതാണ്.ജരാനരകൾ ബാധിച്ചു   മൃതപ്രയനായി തന്റെ മുന്നിൽ സഹായം തേടിവന്ന ഭർത്താവിനെ എല്ലാം മറന്നു സ്വീകരിച്ചു സംരക്ഷിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...