എസ്‍യുവി സ്വന്തമാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം; മതിലില്‍ തട്ടി താഴേക്ക്..!

bengaluru-accident
SHARE

ഏതു വാഹനമായാലും അത് അപകടത്തിൽ പെട്ടാൽ ഉടമകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതായിരിക്കും. അപ്പോൾ പുതിയ വാഹനം സ്വന്തമാക്കി മിനിറ്റുകൾക്കുള്ളിൽ അപകടം സംഭവിച്ചാലോ? അത്തരമൊരു സങ്കടകരമായ സംഭവം നടന്നിരിക്കുകയാണ് ബെംഗളൂരുവിൽ.

അപകടം നടന്ന സ്ഥലത്തെ പറ്റി ഔദ്യോഗിക സ്ഥീരീകരണമില്ലെങ്കിലും ബെഗളൂരുവിലെ ഷോറൂമിലാണ് സംഭവം നടന്നത് എന്നാണ് സൂചന. പുതിയ വാഹനം ഷോറൂമിൽ നിന്ന് പുറത്തേക്ക് ഇറക്കും വഴി മതിലിന്റെ ഭാഗത്ത് നിന്ന് താഴെ പോകുകയായിരുന്നു. അപകടത്തിൽ ആർക്കെങ്കിൽ പരിക്കുകളുണ്ടോ എന്നതും വ്യക്തമല്ല.

പുതിയ വാഹനം സ്വന്തമാക്കി ആദ്യ യാത്രയില്‍ തന്നെ അപകടത്തിൽ പെടുന്നത് നിർഭാഗ്യകരമാണ്. നേരത്തെയും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾ അത്ര മികച്ച ഡ്രൈവറല്ലെങ്കിൽ വാഹനം ഷോറൂമിൽ നിന്ന് എടുക്കാൻ പോകുമ്പോൾ നന്നായി വാഹനമോടിക്കുന്ന ആളെക്കൂടി കൊണ്ടുപോകുന്നതായിരിക്കും നല്ലത്. അതുപോലെ ഓട്ടമാറ്റിക്ക് വാഹനമാണെങ്കിൽ അത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് ശീലമുള്ള ആരെയെങ്കിലും കൂടെ കൂട്ടാം. 

MORE IN INDIA
SHOW MORE
Loading...
Loading...