മാസ്കില്ലേ എന്ന് റിപ്പോർട്ടർ; ഊരി ധരിപ്പിച്ച് സുഹൃത്ത്; വൈറൽ വിഡിയോ

face-mask
SHARE

ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നിതിനിടെ മാധ്യമങ്ങളോട് സംസാരിച്ചയാൾക്ക് തന്റെ മാസ്ക് ഊരി നൽകുന്ന സുഹൃത്തിന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. ലല്ലൻടോപ് എന്ന മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ഇയാള്‍. മാസ്ക് ഇല്ലേ എന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ ഇല്ല എന്നാണ് മറുപടി നൽകുന്നത്. 

മാസ്ക് ധരിക്കണം അല്ലെങ്കിൽ നിങ്ങൾ സംസാരിക്കുമ്പോൾ വായില്‍ നിന്നുള്ള ശ്രവം മറ്റുള്ളരിലേക്ക് പതിക്കും എന്ന് റിപ്പോർട്ടർ അയാളോട് പറയുന്നു. എന്നാൽ ഇത് അവഗണിച്ച് അയാൾ സംസാരിച്ചു.അപ്പോഴാണ് പിന്നിൽ നിന്ന ഇയാളുടെ സുഹൃത്ത് തന്റെ മുഖത്ത് വച്ചിരുന്ന മാസ്ക് ഊരി സംസാരിക്കുന്നയാൾക്ക് ധരിച്ച് കൊടുത്തത്. ചുറ്റം നിന്നവർ കയ്യടിച്ച് പ്രോൽസാഹിപ്പികക്കുകയും ചെയ്യുന്നുണ്ട്.

അതിനെ ചോദ്യം ചെയ്തപ്പോൾ പ്രശ്നമില്ല തന്റെ സുഹൃത്തിനാണ് നൽകിയതെന്ന് പിന്നിൽ നിന്നയാൾ മറുപടി നൽകി. ഇതിന്റെ വിഡിയോ ലല്ലൻടോപ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അയാൾ മാസ്ക് ധരിക്കാത്തതല്ല, മറിച്ച് കൂട്ടുകാരന്റെ പ്രവർത്തിയാണ് ഏറ്റവും രസകരം എന്നാണ് പലരും പറയുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...