നദിയിൽ നീന്തുന്നതിനിടെ അപകടം; എബിവിപി ദേശീയ സെക്രട്ടറി മുങ്ങിമരിച്ചു

abvp-secretary
SHARE

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ വെച്ചാണ് സംഭവം. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു എന്നും ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി മുൻ ദേശീയ തലവൻ മിലിന്ദ് മറാത്തെ പറഞ്ഞു.

അനികേത് ഓവ്ഹാലിന്റെ മരണത്തിൽ എബിവിപി അനുശോചിച്ചു. ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു കാര്യകര്‍ത്താവിനെയാണ് നഷ്ടമായിരിക്കുന്നത്. സാമൂഹിക, വിദ്യാർഥി മേഖലകളുടെ ഉന്നമനത്തനായി പ്രവർത്തിച്ചയാളാണ് ഓവ്‍ഹാലെന്നും എബിവിപി ഔദ്യോഗിക ട്വിറ്റർ പേജിൽ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...