ബാധ കയറിയെന്ന് മന്ത്രവാദി; യുവതി ക്ഷേത്രത്തിൽ ജീവനൊടുക്കി

suicide-16
SHARE

ബാധയൊഴിപ്പിക്കാൻ ക്ഷേത്രത്തിൽ താമസിപ്പിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ ചെങ്കൽപെട്ടിലാണ് സംഭവം. തേനാംപെട്ട് സ്വദേശി തങ്കം(40) ആണ്  ഭദ്രകാളി ക്ഷേത്രത്തിൽ തീ കൊളുത്തി മരിച്ചത്.

തങ്കത്തിന്റെ മേൽ ബാധ കൂടിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാുന്നതിനായി 21 ദിവസം ക്ഷേത്രത്തിൽ കഴിയണമെന്നും മന്ത്രവാദി ഉപദേശിച്ചിരുന്നു. ഇതോടെയാണ് തങ്കത്തെ ക്ഷേത്രത്തിൽ പാർപ്പിച്ചത്. ക്ഷേത്രത്തിലെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ തങ്കം പുലർച്ചെ രണ്ട് മണിയോടെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിക്ക് മനോദൗർബല്യമുണ്ടെന്നാണ് പൊലീസ് വാദം. 

MORE IN INDIA
SHOW MORE
Loading...
Loading...