സ്ത്രീകളടക്കം 200–ഓളം പേർക്ക് സ്വന്തം നഗ്നചിത്രം അയച്ചു; 54–കാരൻ അറസ്റ്റിൽ

photo-arrest
SHARE

120 സ്ത്രീകൾക്ക് ഉൾപ്പെടെ 200–ഓളം പേർക്ക് സ്വന്തം നഗ്ന ചിത്രം അയച്ചുകൊടുത്തു. കർണാടക ചിത്രദുർഗ സ്വദേശി അറസ്റ്റിൽ. ആറുമാസക്കാലയളലിവാണ് തനിക്ക് യാതൊരു പരിചയവുമില്ലാത്തവർക്ക് രാമകൃഷ്ണ എന്നയാൾ സ്വന്തം നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തത്.

54–കാരനായ ഇയാൾ ഫോണിൽ വെറുതേ ഓരോ നമ്പറുകള്‍ ഡയൽ ചെയ്യും. ഫോൺ എടുക്കുകയാണെങ്കിൽഡ അത് കട്ട് ചെയ്തിട്ട് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചുകൊടുക്കും.  ഇരുന്നോറോളം പേർക്ക് അയച്ചതിൽ 120 പേരും സ്ത്രീകളായിരുന്നുവെന്നും പൊലീസ് പറയുന്നു. 

പുറത്തു പറയാനുള്ള നാണക്കേട് മൂലം സ്ത്രീകൾ പരാതി നൽകാൻ മടിച്ചു. ഇത് മുതലാക്കി ഇയാൾ വീണ്ടും മെസേജുകൾ അയക്കുകയായിരുന്നു. നിരവധി സ്ത്രീകളോട് അവരുടെ ചിത്രങ്ങൾ തന്റെ ഫോണിലേക്ക് അയയ്ക്കാനും ഇയാൾ ആവശ്യപ്പെട്ടതായി പൊലീസ് പറ‍ഞ്ഞു.

ചോദ്യം ചെയ്യലിൽ ചിത്രങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചു. നഗ്ന ചിത്രങ്ങൾ ലഭിച്ചവരിൽ ഒരാളുടെ സഹോദരൻ പോലീസിനെ അറിയിക്കാൻ മുന്നോട്ടുവന്നതിനെ തുടർന്നാണ് സംഭവം പുറത്തായത്. ഇതോടെ മറ്റ് സ്ത്രീകളും രംഗത്ത് വന്നു. പ്രതിക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...