രാമനല്ല, 'മുരുകൻ'; കൂട്ടിന് എംജിആറും; തമിഴകത്ത് ഉത്തരേന്ത്യൻ മോഡലുമായി ബിജെപി

bjp-03
SHARE

രാമരഥയാത്രയെ അനുസ്മരിച്ചു മുരുക യാത്രയുമായി  ബി.ജെ.പി തമിഴ്നാട് ഘടകം.  ആറ് പ്രമുഖ മുരുകന്‍  ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു ഒരു മാസം നീണ്ടുനില്‍ക്കുന്ന  വെട്രിവേല്‍ യാത്രയില്‍  ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.  നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായ യാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് വിവിധ പാര്‍ട്ടികളുടെ ആരോപണം.

ഹിന്ദുവികാരം ആളിക്കത്തിച്ചുള്ള ഉത്തരേന്ത്യന്‍ മോഡല്‍ ദ്രാവിഡ മണ്ണില്‍ പരീക്ഷിക്കുകയാണ് ബി.ജെപി. രാമന് പകരം മുരുകനാണെന്ന വ്യത്യാസം മാത്രമാണുള്ളത്. മുരുക സ്ത്രോത്രമായ സ്കന്ദ ഷഷ്ടി കവചത്തെ വികലമാക്കിയ യുട്യൂബ് വിഡിയോയെ  മറയാക്കിയാണ് പുതിയ പ്രചാരണം. പക്ഷേ ഭാരതിയാറിന്റെ കവിതയും എം.ജി.ആറിന്റെ മുഖവും ഒഴിവാക്കാന്‍ പാര്‍ട്ടിക്കു വയ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി എം.ജി. ആറിന്റെ പിന്തുടര്‍ച്ചക്കാരനായാണ് അവതരിപ്പിക്കുന്നത്.

കേന്ദ്രമന്ത്രിമാരും മുതര്‍ന്ന ബി.ജെ.പി നേതാക്കളും  സിനിമതാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന യാത്ര സ്കന്ദ ഷഷ്ടി വിവാദത്തില്‍ ഒപ്പം നിന്ന ജനത്തിന് നന്ദി പറയാനാണെന്നാണ്  ഔദ്യോഗിക വിശദീകരണം. സമാപനത്തിനായി ഡിസംബര്‍ ആറ് തിരഞ്ഞെടുത്തത് വര്‍ഗീത ദ്രുവീകരണമുണ്ടാക്കാനാണെന്നാണ് മറ്റ് പാർട്ടികൾ ആരോപണം. യാത്രയ്ക്കു അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് വി.സി.കെ നാം തമിഴര്‍ പാര്‍ട്ടിയും രംഗത്തുണ്ട്. എം.ജി.ആറിനെ റാഞ്ചികൊണ്ടുപോയതില്‍ അമര്‍ഷത്തിലാണ് സഖ്യ കക്ഷിയായ എഐഡി.എംകെ.

MORE IN INDIA
SHOW MORE
Loading...
Loading...