തിരഞ്ഞെടുപ്പ് ചൂടിലെ താരസാന്നിധ്യമായി ലവ് സിന്‍ഹ; കടുത്ത മത്സരം

bihar
SHARE

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളിലെ താരസാന്നിധ്യമാണ് ലവ് സിന്‍ഹ. നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന ലവ് സിന്‍ഹ കടുത്ത മല്‍സരമാണ് നേരിടുന്നത്.  

തിരഞ്ഞെടുപ്പ് ഗോദയില്‍ ബിഹാറി ബാബുവിന്‍റെ മകനാണ്. ചലിത്രതാരവും മുന്‍കേന്ദ്രമന്ത്രിയുമായ ശുത്രുഘ്നന്‍ സിന്‍ഹയുടെ മകന് സിനിമ പോലെ തന്നെ രാഷ്ട്രീയവും പരിചിതം. ബങ്കിപ്പുര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ശത്രുഘ്നന്‍ സിന്‍ഹ 10 വര്‍ഷം ലോക്സഭയില്‍ പ്രതിനിധാനം ചെയ്ത പട്നസാഹിബ് മണ്ഡലത്തിലാണ് ബങ്കിപ്പുരയും. കുടുംബാധിപത്യത്തിന്‍റെ ആനുകൂല്യം പറ്റിയല്ല സ്ഥാനാര്‍ഥിയായതെന്ന് ലവ് സിന്‍ഹ. 

താന്‍ കോണ്‍ഗ്രസിനെയല്ല; കോണ്‍ഗ്രസ് തന്നെയാണ് തിരഞ്ഞെടുത്തത്. ജയം കുറേക്കൂടി ഉറപ്പിക്കാവുന്ന മറ്റേതെങ്കിലും പാര്‍ട്ടി തിരഞ്ഞെടുക്കമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഷോട് ഗണ്‍ ജൂനിയറിന്‍റെ മറുപടി ഇങ്ങിനെ

സിനിമാ അഭിനയം തുടരും. ജനസേവനത്തിന് രാഷ്ട്രീയം. ലവ് സിന്‍ഹ നയം വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...