തമിഴ്നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

doraikannu-wb
SHARE

തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദൊരൈകണ്ണ് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച്  ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 13 നാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. സംസ്കാരം  ജൻമനാടായ തഞ്ചാവൂർ ജില്ലയിലെ രാജഗിരിയിൽ‍ നടക്കും.

 2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.

MORE IN INDIA
SHOW MORE
Loading...
Loading...