യോഗി വഴിയേ ഖട്ടറും; ലൗ ജിഹാദിനെതിരെ നിയമനിർമാണത്തിന് ഹരിയാനയും

yogi-up-hariyana
SHARE

ലൗ ജിഹാദ് കേസുകളിൽ നിയമനിർമാണത്തെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേ വിഷയത്തിൽ പ്രതികരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. ഹരിയാനയും നിയമനിർമാണത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും നിരപരാധിയായ ഒരാളെയും ശിക്ഷിക്കുന്ന തരത്തിലാകില്ല ആ നിയമം നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലവ് ജിഹാദ് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. യുപിയിലെ ജോൻപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു യോഗിയുടെ മുന്നറിയിപ്പ്. ലവ് ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടക്കണമെന്നും അത് ചെയ്യാൻ പാടില്ല. അംഗീകരിക്കരുതെന്നും യോഗി പറഞ്ഞു.

ലൗജിഹാദ് അവസാനിപ്പിക്കാനുള്ള കടുത്ത നടപടികളിലാണ് സർക്കാർ എന്ന് കഴിഞ്ഞ ദിവസത്തെ അലഹബാദ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി യോഗി വ്യക്തമാക്കി. വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതി വിധി.

സ്വന്തം വ്യക്തിത്വം മറച്ച് വച്ച് സഹോദരിമാരെ അപമാനിക്കുന്നവർക്കുള്ള അവസാന മുന്നറിയിപ്പാണിതെന്നും വഴി മാറി നടന്നില്ലെങ്കിൽ ഒടുവിലത്തെ യാത്രയ്ക്ക് തയ്യാറാവുക എന്നും യോഗി കൂട്ടിച്ചേർത്തു. സർക്കാർ ഓപ്പറേഷൻ ശക്തി നടപ്പിലാക്കുമെന്നും യോഗി പറഞ്ഞു. 

വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു യോഗിയുടെ പ്രസ്താവന.

‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.’ ലൗ ജിഹാദ്’ തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ ആദിത്യ നാഥ് പറഞ്ഞു. ജൗന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു യോഗിയുടെ പരാമര്‍ശം.

MORE IN INDIA
SHOW MORE
Loading...
Loading...