കല്യാണം കഴിക്കാൻ വേണ്ടി മതം മാറ്റം; സ്വീകാര്യമല്ലെന്ന് കോടതി

marriage-08-12
SHARE

വിവാഹം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതംമാറ്റത്തെ അംഗീകരിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. പൊലീസ് സംരംക്ഷണം തേടി ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി. 

ഹിന്ദുയുവാവിനെ വിവാഹം കഴിക്കുന്നതിനായി മുസ്​ലിം യുവതി കഴിഞ്ഞ ആഴ്ച മതംമാറിയിരുന്നു. ഇത് വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. മതത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനുവേണ്ടി മാത്രം സ്വീകരിക്കുന്നത് സാധുവല്ലെന്ന് 2014 ലും അലഹബാദ് കോടതി വ്യക്തമാക്കിയിരുന്നു.  ഹിന്ദു മതസ്ഥയായ യുവതി വിവാഹം കഴിക്കുന്നതിനായി മുസ്​ലിമായി മാറി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി. 

MORE IN INDIA
SHOW MORE
Loading...
Loading...