കോവിഡ് ഭീതിക്കിടെ വായു മലിനീകരണവും; ഉത്തരേന്ത്യ പുകയുന്നു

airpollution-wb
SHARE

കോവിഡ് ഭീതിക്കിടയിൽ ഉത്തരേന്ത്യയിൽ  വായു മലിനീകരണവും  മോശമാകുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാൻ പ്രധാന കാരണം

 ലോക് ഡൗൺ കാലത്ത്  രാജ്യതലസ്ഥാനത്തെ വായുവിന് ലഭിച്ച ജീവശ്വാസത്തിന് അല്പായുസ് മാത്രം. ഡൽഹിയിലെ വായു മലിനീകരണം തിരിച്ചെത്തുകയാണ്. നഗരത്തിലെ വായു നിലവാര സൂചിക പലയിടത്തും ഇന്നലെ 300 ന് അടുത്തായിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ പാടങ്ങളിൽ തീയിടുന്നതാണ് നഗരത്തിലെ വായു മലിനീകരണം ഉയരുന്നതിനുള്ള പ്രധാന കാരണം.കഴിഞ്ഞ  രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ പഞ്ചാബിലെ വയൽ കത്തിക്കൽ കേസുകളിൽ ഇരട്ടി വർധനയാനുണ്ടായത്. വായു നിലവാരം കുറയാനുള്ള മറ്റ് രണ്ട് കാരണങ്ങൾ പൊടിയും വാഹനപ്പുകയുമാണ്. മലിനീകരണം കുറക്കുന്നതിന്റെ  ഭാഗമായി ഡൽഹി സർക്കാരിന്റെ പരിസ്ഥിതി മാർഷലുമാർ ചുവപ്പ് ലൈറ്റിൽ വാഹനം ഓഫ് ചെയ്യണമെന്ന ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. കോവിഡ് രോഗികളിൽ ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോഴാണ് വായു മാലിനികരണം കൂടുതൽ ആശങ്കയുയർത്തുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...