യഡിയൂരപ്പ അധികനാൾ തുടരില്ല; മാറ്റം ഉടനെന്ന് ബിജെപി എംഎൽഎ; പൊട്ടിത്തെറി?

karnataka-bjp-yediyurappa
SHARE

കർണാടകയിൽ സഖ്യസർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ ബിജെപിയിൽ പൊട്ടിത്തെറിയെന്ന് സൂചന. മുഖ്യമന്ത്രി ബി.എസ് യഡിയൂരപ്പ അധികനാൾ തുടരില്ലെന്ന് പരസ്യമായി പറഞ്ഞ് ബിജെപി എംഎൽഎ രംഗത്തെത്തി. ബസാനഗൗഡ പാട്ടീല്‍ യത്‌നാലാണ് സ്വന്തം മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്. പാർട്ടി കേന്ദ്രനേതൃത്വം തന്നെ യഡിയൂരപ്പയെ കൊണ്ട് സഹികെട്ടെന്നും ഉടൻ പുതിയ മുഖ്യമന്ത്രി ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു

ഉത്തര കർണാടകയെ മുഖ്യമന്ത്രി അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത നീക്കം. ഇതിനൊപ്പം യഡിയൂരപ്പയ്ക്കും മകനുമെതിരെയുള്ള നീക്കങ്ങളും സജീവാണ്. കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങളും തലവേദനയാവുകയാണ്.

മുൻപ് വടക്കൻ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഉമേഷ് ഖട്ടിയുടെ നേതൃത്വത്തിൽ 20 എംഎൽഎമാർ യഡിയൂരപ്പയ്ക്കെതിരെ രംഗത്തുവന്നിരുന്നു.ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് സജീവമാകുമ്പോഴാണ് ബിജെപി സർക്കാരിന് ഉള്ളിൽ തന്നെ പ്രശ്നങ്ങൾ പരസ്യമാകുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...