മദ്രസകൾ തീവ്രവാദം വളർത്തുന്നു; അടച്ചു പൂട്ടണം; വിവാദവാക്കുമായി ബിജെപി മന്ത്രി

bjp-madrasa
SHARE

രാജ്യത്തെ മദ്രസകൾ നിരോധിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ, മദ്രസകൾ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും വിമർശനം. മദ്രസകള്‍ മൗലികവാദവും വര്‍ഗീയതയും വളര്‍ത്തുന്നു. മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ബിജെപി മന്ത്രി പറയുന്നു. 

'എല്ലാ വര്‍ഗീയവാദികളെയും തീവ്രവാദികളെയും വളര്‍ത്തിയത് മദ്രസകളാണ്. ജമ്മുകശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയാണ്.  മദേശീയതയ്ക്ക് തടസം നില്‍ക്കുന്നവയെല്ലാം അടച്ചുപൂട്ടണം. മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. മതവിശ്വാശം പ്രോത്സഹിപ്പിക്കുന്നതിനായി അത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡ് ശക്തമാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ മതമൗലികതയും വിദ്വേഷവും വളർന്നുന്നു'. ഉഷാ താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപി ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയത ആളിക്കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...